ഇന്ത്യയിൽ മുസ്ലിംഗൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ലോക മുസ്ലിംകളുടെ പൊതുവേദി ആശങ്ക അറിയിച്ചു.
57 മുസ്ലിം രാജ്യങ്ങൾ അംഗങ്ങളായ ലോക മുസ്ലിംഗളുടെ പൊതു വേദിയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ.
റിയാദ്: ഇന്ത്യയിൽ മുസ്‌ലിംഗൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിലും അവകാശ നിഷേധങ്ങളിലും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒ ഐ സി) കടുത്ത ആശങ്ക അറിയിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്ലീംഗൾ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും ഒ.ഐ.സി വ്യക്തമാക്കി.
കർണാടകയിൽ മുസ്‌ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവം അതീവ ഗുരുതരവും ആശങ്ക വർധിപ്പിക്കുന്നതുമാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ‘ഹിന്ദുത്വ’ വക്താക്കൾ മുസ്‌ലിംഗളുടെ വംശഹത്യയ്‌ക്കായി അടുത്തിടെ പരസ്യമായി ആഹ്വാനം ചെയ്തതും, സോഷ്യൽ മീഡിയ സൈറ്റുകളിൽ മുസ്‌ലിം സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ പ്രചരിച്ചതും അഗാധമായ ഉത്കണ്ഠ ഉയർത്തുന്നതാണെന്നും ഒഐസി ജനറൽ സെക്രട്ടറിയേറ്റ് പറഞ്ഞു.
മുസ്‌ലിംഗളെയും അവരുടെ ആരാധനാലയങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ തുടർകഥയാകുന്നുണ്ട്. മുസ്‌ലിം വിരുദ്ധ നിയമനിർമ്മാണങ്ങളും വർധിക്കുന്നു. നിസ്സാര കാരണങ്ങളാൽ മുസ്‌ലിംഗൾക്കെതിരെ ‘ഹിന്ദുത്വ’ ഗ്രൂപ്പുകൾ നടത്തിവരുന്ന ആക്രമണങ്ങൾ ഇസ്‌ലാമോഫോബിയയുടെ ഭാഗമാണെന്നും ഒഐസി വിലയിരുത്തി.
ഇതിനെതിരിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭ സംവിധാനങ്ങളോടും യു.എൻ മനുഷ്യാവകാശ കൗൺസിലിനോടും ഒ.ഐ.സി സെക്രട്ടേറിയറ്റ് ജനറൽ ആവശ്യപ്പെട്ടു.
മുസ്‌ലിം സമുദായത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്നും അവരുടെ ജീവിത രീതി സംരക്ഷിക്കണമെന്നും ഒഐസി ഇന്ത്യയോടാവശ്യപ്പെട്ടു. കൂടാതെ മുസ്ലീംഗൾക്കെതിരെ ആക്രമണങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും പ്രേരിപ്പിക്കുന്നവർക്കെതിരെയും കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും ഒഐസി ജനറൽ സെക്രട്ടേറിയറ്റ് ഇന്ത്യയോട് അഭ്യർത്ഥിച്ചു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ.
കഴിഞ്ഞ ദിവസം കർണ്ണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിക്ക് നേരെ ഹിന്ദുത്വ ഭീകരർ പ്രതിഷേധവുമായി വന്നതും, അതിനെ പെണ് കുട്ടി ധൈര്യത്തോടെ നേരിട്ടതിൻ്റേയും വീഡിയോ അറബ് സമൂഹത്തിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.