ഫാമിലിക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കാത്ത കമ്പനികള്‍ക്കെതിരെ സൌദിയില്‍ നടപടി

റിയാദ്: വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിത വിസയില്‍ ഉള്ളവര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സൌദിയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് സമിതി ശിക്ഷാ നടപടി സ്വീകരിച്ചു. ഒന്നര മില്ല്യണ്‍ റിയാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയത്തായി സമിതി വെളിപ്പെടുത്തി.

 

സൌദികള്‍ക്കും, വിദേശികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തൊഴിലുടമയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പ് വരുത്തേണ്ടത്. തൊഴിലുടമയുടെ ചിലവിലാണ് ഇന്‍ഷുറന്‍സ് എടുക്കേണ്ടതെന്നും സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ, ഭര്‍ത്താവ്, 25 വയസ് പൂര്‍ത്തിയാകാത്ത, അവിവാഹിതരും തൊഴില്‍രഹിതരുമായ മക്കള്‍ എന്നിവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ കമ്പനി നല്‍കേണ്ടത്.

Share
error: Content is protected !!