കണ്ണൂരിൽ സി.ഐ.ടി.യു ഭീഷണിയെതുടർന്ന് കട അടച്ചുപൂട്ടിയത്, ഒറ്റപെട്ട സംഭവമെന്ന് എ. വി ജയരാഘവൻ

കണ്ണൂർ: സി. ഐ. ടി. യു. ഭീഷണിയെതുടർന്ന് മാതമാഗലത്ത് കട അടച്ചു പൂട്ടിയത് ഒറ്റപെട്ട സംഭവമാണെന്ന് സി പി എം നേതാവ് എ വിജയരാഘവൻ പറഞ്ഞു. വ്യവസായ സൗഹൃദമാണ് കേരളത്തിന്റേത്, അതിനു യാതൊരുവിധ തകരാറും വന്നിട്ടില്ലെന്നുംഅദ്ദേഹം വ്യക്തയമാക്കി.

തെറ്റുകണ്ടാൽ അത് തള്ളി പറയുന്നതാണ് സിപിഎം നിലപാടന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. മാതമംഗലത്ത്  പ്രവർത്തിച്ചിരുന്ന എസ്. ആർ. അസോസിയേറ്റ് എന്ന സ്ഥാപനം കഴിഞ്ഞ ദിവസമാണ് സി ഐ ടി യുടെ ഭീഷണിയെതുടർന്ന് കടയുടമ അടച്ചു പൂട്ടിയത്. റബീഹ് മുഹമ്മദ്‌ കുട്ടിയാണ് കടയുടെ ഉടമ.

കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ എസ് ആർ അസോസിയേറ്റ് എന്ന പേരിൽ പ്രദേശത്ത് ഒരു ഹാർഡ് വെയർ ഷോപ്പ് ആരംഭിച്ചത്. പ്രവർത്തനം തുടങ്ങും മുൻപേ തൊഴിൽ നിഷേധം ആരോപിച്ച് സ്ഥാപനത്തിന് മുന്നിൽ സി ഐ ടി യു സമരം തുടങ്ങി. പിന്നാലെ ഉടമകൾ ഹൈ കോടതിയെ സമീപിച്ചു. സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താൻ കോടതി ഇവർക്ക് അനുമതി നൽകി. തുടർന്ന് തത്കാലത്തേക്ക് സമരം അവസാനിപ്പിച്ച സി ഐ ടി യു പ്രവർത്തകർ കഴിഞ്ഞ ഡിസംബർ 23 മുതൽ കടക്ക് മുന്നിൽ വീണ്ടും സമരം തുടങ്ങി. കടയിലേക്കുള്ള ലോഡ് ഇറക്കുന്നത് ഇതോടെ മുടങ്ങി. ഒപ്പം ഉപഭോക്താക്കളെ സി ഐ ടി യു പ്രവർത്തകർ ഭീഷണി പെടുത്തി മടക്കി അയക്കുന്നതായും കട ഉടമകൾ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന് വിവിധ കോണുകളിൽ നിന്നും ശക്തമായ വിമർശനങ്ങളുയർന്നിട്ടുണ്ട്. സി.ഐ.ടി.യു നിലപാടിനെതിരെ പ്രതിപക്ഷവും  രംഗത്തെത്തി. ഗൾഫിനാടുകളിലും. കേരളത്തിന്‌ പുറത്തും ചെന്ന് കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞ് സംരംഭകരെ ക്ഷണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം സ്വന്തം ജില്ലയിലെ സംരംഭകർക്കെങ്കിലും  സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഡി സി സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് പറഞ്ഞു.

Share
error: Content is protected !!