മല കയറിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു

പാലക്കാട്‌ :മലമ്പുഴ ചെറുമാട് കുറുമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. ബാബുവിനെയും കൂടെ ഉണ്ടായിരുന്ന രണ്ട് പേർക്കെതിരെയുമാണ് കേസെടുത്തത്. ബാബുവിനെതിരെ കേസടുക്കില്ലായെന്നായിരുന്നു വനും വകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ ബാബുവിനെ രക്ഷപ്പെടുത്തിയ ശേഷം കൂടുതൽ പേർ മല കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് കേസടുത്തത്.

ബാബുവിനെതിരെ കേസടുത്തില്ലങ്കിൽ വീണ്ടുമുണ്ടാകുന്ന ഇത്തരം അനധികൃത മലക്കയറ്റത്തിനെതിരെ നടപടി സ്വീകരിക്കാനാവില്ലന്ന വിലയരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസടുത്തത്. കേരള ഫോറസ്റ്റ് ആക്ട് (27) പ്രകാരമാണ് വാളയാർ റേഞ്ച് ഓഫീസർ കേസെടുത്തത്.

സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ  പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഇനിയും ആളുകൾ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.

Share
error: Content is protected !!