മലപ്പുറത്ത് ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു.

മലപ്പുറം: നിലമ്പൂരില്‍ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം നടന്നത്.  കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണത് വീട്ടുകാർ ശ്രദ്ധിച്ചില്ല.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അര മണിക്കൂറിന് ശേഷമാണ് വീടിന് പുറത്തുള്ള ബക്കറ്റിൽ കുട്ടിയെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പെട്ടെന്ന് തന്നെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തുള്ള പിതാവ് നാട്ടിലേക്ക് വരാനിരിക്കെയാണ് ഈ ദാരുണ സംഭവം.

Share
error: Content is protected !!