ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നു

ഫെബ്രുവരി 15 ചൊവ്വാഴ്ച മുതൽ പുതിയ കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റും

ദുബൈ: ഫെബ്രുവരി 15 മുതല്‍ ദുബൈയിലെ ബിസിനസ് ആട്രിയം ബില്‍ഡിലെ ഒന്നാം നിലയിലെ 102, 103, 104 എന്നീ റൂമുകളിലായിരിക്കും കോണ്‍സുലേറ്റ് ഔട്ട്സോഴ്സ് സേവനങ്ങൾ ലഭ്യമാകുക. നിലവിൽ ഇതേ ബിൽഡിംങിലെ 201, 202 എന്നീ റൂമുകളിലാണ് കോണ്‍സുലേറ്റുകളുടെ ഔട്ട്സോഴ്സ് സേവന ദാതാവായ SG IVS ഗ്ലോബല്‍ കൊമേഴ്ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിൻ്റെ സേവനങ്ങൾ നൽകി വരുന്നത്.

പുതിയ സ്ഥലത്തേക്ക് മാറുന്നതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിശാലമായ കാത്തിരിപ്പ് മുറികളോട് കൂടിയ ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സെന്റര്‍ ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

പവര്‍ ഓഫ് അറ്റോര്‍ണി രജിസ്‌ട്രേഷന്‍, വില്‍പത്ര രജിസ്‌ട്രേഷന്‍, വിവാഹ-ബിരുദ-വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ജോലികള്‍ മാത്രമാണ് സ്ഥലസൗകര്യമില്ലാത്തതിനാല്‍ നിലവില്‍ ഐവിഎസ് സെന്റര്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കൗണ്‍സല്‍ സാഹില്‍ അഗര്‍വാള്‍ പറഞ്ഞു.

ഞായറാഴ്ച ഇന്ത്യന്‍ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

തിങ്കള്‍ മുതല്‍ വെള്ളി വരെ: രാവിലെ 8 മുതല്‍ രാത്രി 1 വരെയും ശനിയാഴ്ച: രാവിലെ 8 മുതല്‍ രാത്രി 11 വരെയുമായിരിക്കും പ്രവര്‍ത്തന സമയം.

കൂടുതല്‍ വിവരങ്ങള്‍ക്കായി കേന്ദ്രവുമായി 04-3579585 എന്ന നമ്പരിലോ, അല്ലെങ്കില്‍ പ്രവാസി ഭാരതീയ സേവാ കേന്ദ്രത്തെ (PBSK) അതിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 80046342 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Share
error: Content is protected !!