വിവാഹ വീട്ടിൽ പാട്ട് വെക്കുന്നതിലെ തർക്കം: കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) മരിച്ചത്. കല്യാണവീട്ടിലേക്ക് പോകുംവഴി ജിഷ്ണുവിന് നേരെ ബോംബെറിഞ്ഞതായാണ് സംശയം. സംഭവത്തിൽ  മൂന്നുപേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ ഒരു വിവാഹ പാർട്ടിക്കിടെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ ശരീരത്തിൽ വടിവാൾ കൊണ്ട് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബെറിഞ്ഞ ശേഷം ആക്രമികൾ ഓടിരക്ഷപെട്ടു.

Share
error: Content is protected !!