ബഹ്റൈൻ പത്ത് വർഷത്തേക്കുള്ള ഗോൾഡൻ വിസ പ്രഖ്യാപിച്ചു

ബഹ്റൈൻ പത്ത് വർഷത്തേക്കുള്ള ഗോൾഡൻ റസിഡൻസി വിസ പ്രഖ്യാപിച്ചു. താമസക്കാരെയും വിദേശ നിക്ഷേപകരെയും കഴിവുള്ള വ്യക്തികളെയും ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ താമസ വിസ അവതരിപ്പിക്കുന്നത്.

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗോൾഡൻ റെസിഡൻസി വിസ അനിശ്ചിതകാലത്തേക്ക് പുതുക്കാനാകുന്നതും, ബഹ്റൈനിൽ ജോലി ചെയ്യാൻ അനുവാദം നൽകുകയും ചെയ്യും. കൂടാതെ കുടുംബങ്ങൾക്ക്  താമസാനുമതി നൽകുന്നതുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share
error: Content is protected !!