ഫെബ്രുവരി 8ന് ഖത്തറിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ദോഹ: എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഈ വർഷത്തെ അവധി 2022 ഫെബ്രുവരി 8 ചൊവ്വാഴ്ച അഥവാ ഹിജ്റ 1443 റജബ് 7 ന് ആയിരിക്കുമെന്നും അമീരി ദിവാൻ വ്യക്തമാക്കി.

ഈ വർഷത്തെ ദേശീയ കായിക ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള എല്ലാ ഗ്രൂപ്പ് സ്‌പോർട്‌സ് പ്രവർത്തനങ്ങളും പരിപാടികളും പൊതുജനാരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചതിന് ശേഷം ഔട്ട് ഡോറായാണ് നടത്തുകയെന്ന് ദേശീയ കായിക ദിന കമ്മിറ്റി അറിയിച്ചു.

വാക്സിനേഷൻ എടുത്ത 15 പേരിൽ കൂടുതൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല. വാക്സിനേഷൻ നിർബന്ധമില്ലാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികൾ പോലെയുള്ളവർക്ക് കോവിഡ് പരിശോധനയിൽ നെഗറ്റീവാണെങ്കിൽ പരിപാടിയിൽ പങ്കെടുക്കാം. എന്നാൽ അവർ അഞ്ചിൽ കൂടുതൽ പേർ ഉണ്ടാകാൻ പാടില്ല. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 24 മണിക്കൂറിനുളളിലെടുത്ത ആൻ്റിജൻ പരിശോധനയിലൂടെ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കേണ്ടതാണ്.

Share
error: Content is protected !!