ലത മങ്കേഷ്കർക്ക് രാജ്യം വിട ചൊല്ലി. ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
ആ സുവർണനാദത്തെ തീ നാളങ്ങൾ ഏറ്റുവാങ്ങി.
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്ക് രാജ്യം വിട നൽകി. മുംബെയിലെ ശിവാജി പാർക്കിൽ ആയിരങ്ങളെ സാക്ഷിനിർത്തി പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളർ സംസ്കാരച്ചടങ്ങളിൽ പങ്കെടുത്തു. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാർക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട രാഷ്ട്ര പുത്രിയെഅവസാനമായി കാണാൻ കാത്തുനിന്നത്.
ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് ഉച്ചയോടെ സ്വവസതിയിലെത്തിച്ച ഭൗതികശരീരത്തിൽ നിരവധിയാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിയ ഗായികയ്ക്ക് വിട ചൊല്ലിയത്. ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ച അദ്ദേഹം, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8 മുതൽ ചികിത്സയിലായിരുന്നു. ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ ചിത്രങ്ങൾ കാണാം