തവക്കൽനാ-അബ്ഷർ ആപ്ലിക്കേഷനുകൾ ലയിപ്പിക്കുന്നു.

റിയാദ്: സൗദിയിൽ സ്വദേശികളും വിദേശികളും ഒരുപോലെ ഉപയോഗിച്ച് വരുന്ന തവക്കൽനാ, അബ്ഷർ എന്നീ ആപ്ലിക്കേഷനുകൾ ഒരു പ്ലാറ്റ് ഫോമിലേക്ക് ലയിപ്പിക്കുവാനായി അധികൃതർ നീക്കമാരംഭിച്ചു. രണ്ട് ആപ്ലിക്കേഷനുകളിലൂടെ നൽകിവരുന്ന വിവിധ സർക്കാർ സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിലൂടെ നൽകുകയാണ് ലയനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. നിലവിൽ രണ്ട് ആപ്ലിക്കേഷനിലൂടെ നൽകിവരുന്ന മുഴുവൻ സേവനങ്ങളും സ്വദേശികൾക്കും വിദേശികൾക്കും ഏകീകരിച്ച പുതിയ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കും.

ആഭ്യന്തര മന്ത്രാലയം, ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെ ബന്ധപ്പട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Share
error: Content is protected !!