ബൈജു പൗലോസിൻ്റെ കാർ നമ്പർ ദിലീപിൻ്റെ സഹോദരൻ മറ്റൊരു ഫോണിലേക്ക് അയച്ച് കൊടുത്തു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എം.ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പർ മംഗളൂരുവിലെ മറ്റൊരു മൊബൈൽ നമ്പറിലേക്ക് അയച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ നിന്നാണ് നമ്പർ അയച്ച് കൊടുത്തത്. അപ്പുണ്ണി ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചപ്പോൾ ഇതേ വാഹനത്തിന്റെ നമ്പർ നടൻ ദിലീപിന്റെ ഫോണിലേക്കും അപ്പുണ്ണിതന്നെ എസ്എംഎസായി അയച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ബൈജുവിന്റെ പൗലോസിന്റെ കാറിന്റെ നമ്പർ അപ്പുണ്ണി ദിലീപിന്റെ ഫോണിലേക്ക് അയച്ചിട്ടുള്ളത് ദിലീപ് റിമാൻഡിലായിരുന്ന ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിൽ ദിലീപിന്റെ സഹോദരൻ പി.അനൂപിന്റെ കൈവശമാണ് ഈ ഫോൺ ഉണ്ടായിരുന്നത്. പ്രതിഭാഗം കോടതിയിൽ ഹാജരാക്കാതിരുന്ന ഫോണിലേക്കാണ് എസ്എംഎസ് എത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.

Share
error: Content is protected !!