ദുബൈ എക്സ്പോ കേരള വീക്കിൽ മമ്മൂട്ടിയും

ദുബൈ: ദുബൈ എക്സ്പോയിലെ കേരള വീക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതോടെ ജൂബിലി പാർക്കിലെ വേദിയിൽ സാംസ്കാരിക പരിപാടികൾക്കും തുടക്കമായി. യു.എ.ഇ മന്ത്രി റീം അൽ ഹഷ്മിയാണ് സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തത്. ജൂബിലെ  പാർക്കിലെ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും കൂടി എത്തിയപ്പോൾ മലയാളി സമൂഹം ഹർഷാരവത്തോടെ സ്വീകരിച്ചു.

മലയാളികൾ യു.എ.ഇ യുടെ വളർച്ചയുടെ നെടുംതൂണാണെന്ന വികാരമാണ് യു.എ.ഇ ഭരണാധികാരികൾ  തന്നോട് പങ്കുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിശ്വാസ്യതയും കഠിന പ്രയത്‌നവും നിലനിറുത്തണ് മുഖ്യമന്ത്രി പ്രവാസികളോടാവശ്യപ്പെട്ടു. മലയാളികളും ഇമറാത്തികളും തമ്മിലെ സാംസ്‌കാരിക ബന്ധം വ്യക്തമാക്കികൊണ്ടാണ് യു.എ.ഇ മന്ത്രി റീം അൽ ഹഷ്മി തൻ്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.

 

ദുബൈ എക്സ്പോയിലെ നമ്മുടെ പവിലിയൻ ഒരു മഹാ സംഭവമാണെന്ന് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി പറഞ്ഞു. നമുക്ക് നമ്മുടെ കലാരൂപങ്ങളവതരിപ്പിക്കുവാനും, നമ്മുടെ സംസ്‌കാരം ഈ രാജ്യത്തെ സംസ്‌കാരവുമായി കൈമാറാനും, അവരുടെ സംസ്‌കാരവുമായി ഇടപഴകാനുമുള്ള അവസരവുമാണ് ഇതിലൂടെ  കൈവന്നിരിക്കുന്നത്. മലയാളികളായ നമ്മളെ അവർ സൂക്ഷിക്കുന്നത് അവരുടെ ഹൃദയത്തിലാണെന്ന് പറഞ്ഞപ്പോ നമുക്കൊക്കെ വലിയ അഭിമാനം തോന്നി. കാരണം നമ്മുടെ ഇവിടെയുള്ള എല്ലാ മലയാളികളും എങ്ങിനെയാണ് അവരോട് പെരുമാറുന്നതെന്നും അവർ എങ്ങിനെയാണ് നിങ്ങളെ കാണുന്നതെന്നും അറിയുമ്പോ തീർച്ചായും നിങ്ങളെ ഓർത്ത് നമ്മളെ ഓർത്ത് ഞാൻ വളരെ ഏറെ അഭിമാനിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും ചടങ്ങിൽ സംസാരിച്ചു. പിന്നീട് വൈവിധ്യമാർന്ന കേരളീയ കലാപരിപാടികൾ കൊണ്ട് വേദി നിറഞ്ഞു. ഈ മാസം പത്ത് വരെ ദൂബൈ എക്‌സ്‌പോയിലെ കേരള വാരം തുടരുന്നതാണ്.

ജുബിലി പാർക്കിലെ വേദിയിൽ നടന്ന സാംസ്കാരിക പരിപാടികളുടെ വിഡിയോ കാണാം.

 

Share
error: Content is protected !!