സൌദിയില്‍ 200 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതി വരുന്നു
റിയാദ്: സൌദിയിലെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഗതാഗത പദ്ധതി സുഓടി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പ്രഖ്യാപിച്ചു. 200 നഗരങ്ങളെയും ഗവര്‍ണറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരിക്കും പദ്ധതി. പദ്ധതിപ്രകാരമുള്ള ബസ് സര്‍വീസ് നടത്തുന്നതിനുള്ള ടെണ്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ക്ഷണിച്ചു.
ഈ മേഖലയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്താനും, സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരം നാല്‍കാനുമാണ് ടെണ്ടര്‍ വിളിച്ചതെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 76 പാതകളിലൂടെയായിരിക്കും പദ്ധതി യാഥാര്‍ഥ്യമാകുക. 300-ലധികം ബസ് സ്റ്റോപ്പുകള്‍ ഉണ്ടാകും. പ്രതിവര്‍ഷം 178 മില്യണ്‍ കിലോമീറ്റര്‍ യാത്രയില്‍ 6 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നേരിട്ടും അല്ലാതെയുമായി 35,000-ത്തിലേറെ തൊഴിലാവശങ്ങള്‍ പുതുതായി ഉണ്ടാകും. 3,251 മില്യണ്‍ റിയാലിന്‍റെ വാര്‍ഷിക വരുമാനമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.