കുവൈറ്റില്‍ നിന്ന് 250 ഇന്ത്യന്‍ തടവുകാരെ ഇന്ത്യയിലേക്ക് മാറ്റും
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ ജയിലുകളിലുള്ള 250 ഇന്ത്യന്‍ തടവുകാരെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മാറ്റുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അറിയിച്ചു.
തടവുകാരെ കൈമാറുന്നതും കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈറ്റും തമ്മില്‍ ധാരണാപത്രം നേരത്തെ ഒപ്പ് വെച്ചിരുന്നു. ഇന്ത്യയിലേക്ക് മാറ്റുന്ന തടവുകാരുടെ പട്ടിക തയ്യാറായതായി അംബാസഡര്‍ അറിയിച്ചു.