സൌദി യാത്രക്കാര്‍ 48 മണിക്കൂറിനിടയില്‍ നടത്തിയ പി.സി.ആര്‍ പരിശോധന റിപോര്‍ട്ട് കൈവശം വെക്കണം.
റിയാദ്: സൌദി യാത്രക്കാര്‍ പാലിക്കേണ്ട കോവിഡ് നിബന്ധനകളില്‍ സൌദി ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തി. സൌദിയിലേക്ക് യാത്ര ചെയ്യുന്ന സൌദി പൌരന്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും 48 മണിക്കൂറിനിടയില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം കൈവശം വെക്കണം എന്നാണ് പുതിയ നിര്‍ദേശം. നേരത്തെ 72 മണിക്കൂറിനിടയില്‍ ആയിരുന്ന പരിശോധനയാണ് ഇപ്പോള്‍ 48 മണിക്കൂറാക്കി ചുരുക്കിയത്. 8 വയസിനു താഴെ പ്രായമുള്ളവര്‍ കോവിഡ് പരിശോധന നടത്തേണ്ടതില്ല.
സൌദിയില്‍ നിന്നു പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികള്‍ കോവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം. 2 ഡോസ് എടുത്ത് 3 മാസം പൂര്‍ത്തിയാകാത്തവര്‍ക്കും, 16 വയസിനു താഴെ പ്രായമുള്ളവര്‍ക്കും, വാക്സിന്‍ എടുക്കുന്നതില്‍ ഇളവ് ലഭിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ നിര്‍ബന്ധമില്ല.
ഫെബ്രുവരി 9 ബുധനാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.