ഇന്ത്യയിലേക്ക് വരുന്നവർക്കുള്ള പുതുക്കിയ കോവിഡ് പ്രോട്ടോക്കോൾ അറിയാം
വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ അറിഞ്ഞിരിക്കേണ്ട് കോവിഡ് പ്രോട്ടോകളുകൾ ഇവയാണ്.
- ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മുൻപ് Air Suvidha പോർട്ടലിൽ യാത്രക്കാരൻ്റെ വിവരങ്ങൾ രേഖപ്പെടുത്തണം. https://www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്ക് വഴിയാണ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടത്.
- യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഈ വിവരങ്ങളെല്ലാം നൽകിയവർക്കു മാത്രമേ വിദേശ രാജ്യങ്ങളിലെ വിമാന താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി നൽകൂ. എല്ലാവരും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം.
- ബോർഡിങ് സമയത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ ശരീരോഷ്മാവ് പരിശോധിച്ച ശേഷം വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കൂ.
- യാത്രക്കിടയിൽ രോഗലക്ഷണങ്ങളുണ്ടായാൽ ഐസലേറ്റ് ചെയ്യും.
- യാത്ര അവസാനിക്കുന്ന വിമാനത്താവളത്തിലും തെർമൽ സ്ക്രീനിങ് ഉണ്ടാകും. രോഗലക്ഷണങ്ങളുള്ളവരെ ഉടൻ ഐസലേറ്റ് ചെയ്യുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യും.
- കോവിഡ് വ്യാപനം രൂക്ഷമായ (ഹൈ റിസ്ക്) രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇറങ്ങുന്ന വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം. ഫലം വരുന്നതു വരെ വിമാനത്താവളത്തിൽ കാത്തിരിക്കണം. നെഗറ്റീവ് ഫലം ലഭിച്ചവർക്ക് പുറത്തേക്ക് പോകാം.
- മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങളിലെ യാത്രക്കാരിലൽ 2% പേരെ മാത്രമേ പരിശോധിക്കൂ. വിമാന കമ്പനിയാണ് ഇവരെ തിരഞ്ഞെടുക്കുക. ശേഷിക്കുന്നവർക്ക് പരിശോധനയില്ലാതെ തന്നെ എയർപോർട്ട് വിട്ട് പോകാം.
- വിമാനത്താവത്തിലെ പരിശോധനയിൽ ഫലം നെഗറ്റീവ് ആയവരും പരിശോധന ആവശ്യമില്ലാത്തവരും 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. 8–ാം ദിവസം ആർടിപിസിആർ പരിശോധന നടത്തി ഫലം Air Suvidha പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാമെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരേണ്ടതാണ്.
- എട്ടാം ദിവസത്തെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സാംപിൾ ജീനോമാറ്റിക് പരിശോധനയ്ക്കയക്കും. ഇവർക്കു ചികിത്സ ഉറപ്പാക്കുന്നതോടൊപ്പം, അവരുമായി സമ്പർക്കത്തിലായവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
ഇന്ത്യയിൽ നിന്നു വിദേശത്തേക്കു പോകുന്ന യാത്രക്കാർ അതത് രാജ്യങ്ങളുടെ കോവിഡ് പ്രോട്ടോക്കോൾ ആണ് പാലിക്കേണ്ടത്.