വാണിജ്യാവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിൻ്റെ വില വീണ്ടും കുറച്ചു
ഇന്ത്യയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. 1902 രൂപ 50 പൈസയാണ് നിലവിലെ വില. ഗാർഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരും.
ഇക്കഴിഞ്ഞ ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോ എൽ.പി.ജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്