സൗദിയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതുൾപ്പെടെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി സൗദി അറേബ്യ. അംഗീകൃത ഹലാൽ ഏജൻസികളുടെ സർട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങൾക്ക് മാത്രമേ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി നൽകൂ. ഇതിന് പകരമായി ഹലാൽ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ സർട്ടിഫിക്കേഷനായി പരിഗണിക്കില്ല.

മാംസ വിഭവങ്ങളും അവയുടെ ഉത്പന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഇത് ബാധകമാണ്.

ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ജെലാറ്റിൻ, കൊളാജൻ, വിവിധ തരം ചീസുകൾ നിർമിക്കുന്ന അനിമൽ റെനെറ്റ്, അനിമൽ ഓയിൽ, കൊഴുപ്പ്, തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ജൂലൈ ഒന്ന് മുതൽ നിയമം കർശനമായി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും അതോറിറ്റി വ്യക്തമാക്കി

Share
error: Content is protected !!