സൗദി സ്ഥാപിത ദിനം: ഫെബ്രുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചു.

സൗദി ദേശീയദിനമായ സെപ്​റ്റംബർ 23ന് രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് സൗദി സ്ഥാപിത ദിനമായ ഫെബ്രുവരി 22നും പൊതു അവധി പ്രഖ്യാപിച്ചത്. സൗദി അറേബ്യ സ്ഥാപിതമായതിന്‍റെ സ്മരണാർത്ഥം എല്ലാ വർഷവും ഫെബ്രുവരി 22ന് സൗദിയിൽ പൊതുഅവധിയായിരിക്കുമെന്ന് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.

റോയൽ ഉത്തരവിനെ തുടർന്ന് സൗദി പ്രസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ഇനിമുതൽ എല്ലാ വർഷവും സൌദി ദേശീയ ദിനമായ സെപ്​റ്റംബർ 23, ഫെബ്രുവരി 22 എന്നീ ദിവസങ്ങളിലും, രണ്ട് പെരുന്നാൾ ദിവസങ്ങളിലും രാജ്യത്ത് പൊതു അവധിയായിരിക്കും.

Share