വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം. നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന് സൂചന.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം ചേരുന്നു.നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം.ഓണ്‍ലൈനായി മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കും.ഒപ്പം ആരോഗ്യ മന്ത്രി, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം സബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ഈ സാഹചര്യത്തില്‍ ഭാഗികമായ ലോക്ഡൗണുകള്‍ക്കാണ് സാധ്യത.