റിയാദ് മെട്രോ സ്‌റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം: മാതാപിതാക്കൾക്ക് ഒരു വർഷത്തെ ടിക്കറ്റ് സൗജന്യം

റിയാദ്: റിയാദ് മെട്രോ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം. അല്‍ അന്ദലസ് സ്റ്റേഷനിലാണ് യുവതിക്ക് സുഖപ്രസവം. 2024 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് റിയാദ് മെട്രോ നെറ്റ്‌വര്‍ക്കില്‍ ഒരു കുഞ്ഞ് ജനിക്കുന്നത്.

കുഞ്ഞിന്റെ ജനനം മെട്രോ ആഘോഷിച്ചു. യുവതിയെ പരിചരിക്കുന്നതിന് ആംബുലൻസ് എത്തുന്നതിന് മുമ്പു തന്നെ വനിതാ ജീവനക്കാരുടെ പിന്തുണയോടെ ഓപ്പറേഷന്‍സ് ടീം അടിയന്തിര സാഹചര്യം കൈകാര്യം ചെയ്തു.  റി

റിയാദ് മെട്രോ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ സാധുതയുള്ള രണ്ട് ഫസ്റ്റ് ക്ലാസ് ദര്‍ബ് കാര്‍ഡുകള്‍ റിയാദ് മെട്രോ സമ്മാനിച്ചു. പ്രസവപരിചരണത്തില്‍ പങ്കെടുത്ത എല്ലാ ടീം അംഗങ്ങള്‍ക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്ന കത്തും കൈമാറി.

Share