തണുപ്പിൽ വിറച്ച് ഗൾഫ്;ആസ്വദിച്ച് പ്രവാസികൾ

ദുബായ്: മരം കോച്ചും തണുപ്പിൽ കമ്പിളിപ്പുതപ്പിനടയിലാണ് യുഎഇ. ഇങ്ങനൊരു തണുപ്പ് ഓർമയിലില്ലെന്ന് പ്രവാസികൾ പറയുന്നു. തണപ്പിനൊപ്പം നല്ല കാറ്റും. എസി ഇട്ടിട്ടു ഫാനിടുമ്പോലെ എല്ലാം തണുപ്പിച്ച് ആ കാറ്റ് അങ്ങനെ കടന്നു പോകുന്നു. ഇന്നലെ അത്യപൂർവ തണുപ്പാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ജബൽ ജെയ്സിൽ തണുപ്പ് പൂജ്യം ഡിഗ്രിക്കും താഴെയായി. മഞ്ഞുവീഴാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

കടുത്ത തണുപ്പിൽ ജാഗ്രത പാലിക്കണമെന്നു ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അഭ്യർഥിച്ചു.

അതേസമയം, യൂറോപ്പിനു സമാനമായ തണുപ്പ് ആസ്വദിക്കുകയാണ് പ്രവാസികൾ. കൂടുതൽ തണുപ്പു തേടി മലനിരകളിലേക്ക് പോകുന്നവരും കുറവല്ല. ചായക്കടകളിലും തിരക്ക് കൂടി. ചൈനീസ് റസ്റ്ററന്റുകളിൽ സൂപ്പ് കുടിക്കാൻ എത്തുന്നവരും കുറവല്ല. സ്വെറ്ററും ജാക്കറ്റും ഹുഡിയും ഓഫിസ് വേഷത്തിന്റെ ഭാഗമായി.
….

Share
error: Content is protected !!