കുടുംബ വഴക്കിനിടെ കല്ലേറ്; നാല് വയസ്സുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ കല്ലേറിൽ പരുക്കേറ്റ നാലു വയസ്സുകാരനായ കുട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലെ ലക്ഷ്യം പള്ളി ഗ്രാമത്തിലാണ് സംഭവം. ഇവിടെ താമസിക്കുന്ന രമേഷ് – മഹേശ്വരി ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്കിനിടെയാണ് കുട്ടി കൊല്ലപ്പെട്ടത്.
ഭാര്യയുമായുണ്ടായ വഴക്കിനിടെ അച്ഛൻ എറിഞ്ഞ കല്ല് തലയിൽ ഇടിച്ചാണ് നാല് വയസ്സുകാരനായ കുട്ടി മരിച്ചതെന്ന് അനന്തപുർ ജില്ലാ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് രോഹിത് കുമാർ ചൗധരി പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് അച്ഛന്റെ പേരിൽ കേസെടുത്തു.


