നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നീങ്ങി വന്നു ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

എടക്കര: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നീങ്ങി അപകടം. ലോറി ഡ്രൈവർ മരിച്ചു. എടക്കര തോണിെകൈ വട്ടക്കുന്നേൽ ഷിജു (കുട്ടൻ – 49) ആണ് മരിച്ചത്. ഷിജു ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്നു ടിപ്പർ ലോറിയാണ് ഇടിച്ചത്.

വീടിലേക്കുള്ള ഇറക്കമുള്ള വഴിയിലാണ് ലോറി നിർത്തിയിട്ടത്. ശേഷം വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. അൽപം ദൂരം എത്തും മുൻപേ ലോറി നീങ്ങി വന്നു ഇടിക്കുകയായിരുന്നു. രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും. ഭാര്യ: സന്ധ്യ. മക്കൾ: ആദിത്യ, ആതിര.

Share
error: Content is protected !!