വഴിയാത്രക്കാരനെ ആക്രമിച്ച് ഫോണും പണവും കവര്‍ച്ച ചെയ്ത കേസ്; ഒന്നാം പ്രതി പിടിയില്‍

പത്തനംതിട്ട: വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒന്നാം പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട വലഞ്ചൂഴി മൂലയ്ക്കല്‍ പുരയിടത്തില്‍ അക്ബര്‍ഖാന്‍(37) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓട്കൂടി ദേവസ്വം ബോര്‍ഡ് ഓഫീസിലേക്കും മറ്റും പോകുന്ന ഇടവഴിയിലൂടെ കെ എസ് ആര്‍ റ്റി സി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു പോകുകയായിരുന്നയാളെ പിന്നിലൂടെ വന്ന മൂന്നുപേര്‍ ചേര്‍ന്ന് കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയും ഭീഷണിപ്പെടുത്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന 27,000 രൂപ വിലവരുന്ന മൊബൈല്‍ഫോണും പാന്റ്സിന്റെ പോക്കറ്റില്‍ കിടന്ന 1,500 രൂപയും കവര്‍ച്ച ചെയ്തെടുത്ത ശേഷം കടന്നു കളയുകയായിരുന്നു.

പത്തനംതിട്ട പോലീസ് എസ് ഐ ഷിജു പി സാമിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
error: Content is protected !!