മദീനക്ക് സമീപം വാഹനാപകടം: മലയാളി കുടുംബത്തിലെ നാലുപേർ മരണപ്പെട്ടു

മദീന: മദീനക്ക് സമീപം ഇന്ന് വൈകീട്ട് ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ 4 പേർ മരിച്ചു. വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ, നടുവത്ത്‌ കളത്തിൽ ആദിൽ (13) എന്നിവരാണ് മരിച്ചത്.

ജിദ്ദയിലെ അസ്കാൻ (കൂട്ട ബിൽഡിങ്ങിൽ) താമസിക്കുന്ന യു.കെ പടി സ്വദേശി (ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ) വീടു വച്ച അബ്ദുൽ ജലീലും കുടുംബവുമാണ് അപകടത്തിൽ പെട്ടത് .

വാഹനത്തിൽ 7 പേർ ഉണ്ടായിരുന്നു. ഉമ്മ, മകൻ ,മകന്റെ ഭാര്യ അവരുടെ ഒരു കുട്ടി എന്നിവർ മരണപെട്ടു. 3 മക്കൾ 2 ഹോസ്പിറ്റലുകളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്. പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്

പരിക്ക്പറ്റിയ ഒരാളുടെ നില ഗുരുതരമാണ്. മദീന കെ എം സി സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Share
error: Content is protected !!