നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിൻ്റെ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ തങ്കരാജാണ് മരിച്ചത്.
റിലീസായതിൽ മുടക്കുമുതൽ തിരിച്ചുപിടിച്ചത് 10 ചിത്രങ്ങൾ, നഷ്ടം 530 കോടി; 2025ലെ ലാഭനഷ്ട കണക്ക് പുറത്തുവിട്ട് ഫിലിം ചേംബർ
ഡിസംബർ 24നാണ് സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയത്. അപകടശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാർഥ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സിദ്ധാർഥിനെ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.


