സൗദി അറേബ്യയില്‍ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, ഡീസല്‍ വിലയിലും വര്‍ധനവ്

റിയാദ്: സഊദി അറേബ്യയില്‍ പാചക വാതക സിലിണ്ടര്‍ (എല്‍.പി.ജി) വില വര്‍ധിപ്പിച്ചു. എല്‍പിജി ഗ്യാസ് നിറയ്ക്കുന്നതിനുള്ള വില ഏകീകരിക്കുന്നതായി ഗാസ്‌കോ അറിയിച്ചു. 11 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമാണ് പുതുക്കിയ വില.

കേന്ദ്ര ഗ്യാസ് ടാങ്കുകള്‍ക്ക് ലിറ്ററിന് 1.1770 റിയാലും ആണ് വില. ഗതാഗതച്ചെലവും മൂല്യവര്‍ധിത നികുതിയും (വാറ്റ്) ഉള്‍പ്പെടുത്തിയതാണ് ഈ നിരക്കുകള്‍. പുതുക്കിയ നിരക്കുകള്‍ ഇന്ന് (2026 ജനുവരി ഒന്ന്) മുതല്‍ പ്രാബല്യത്തില്‍ വരും.

ഇതോടൊപ്പം ഡീസല്‍ വിലയിലും പുതുവര്‍ഷത്തില്‍ മാറ്റം വരുത്തി. സൗദി അരാംകോ ഡീസല്‍ വിലയില്‍ 7.8 ശതമാനം ആണ് വില കൂട്ടിയത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 1.79 റിയാല്‍ ആയി. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അരാംകോ 2022 മുതല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഡീസല്‍ വില പുനഃപരിശോധിക്കുന്ന സംവിധാനം നടപ്പിലാക്കിയത് പ്രകാരമാണ് നടപടി. 2015 വരെ ലിറ്ററിന് 0.25 റിയാലായിരുന്ന ഡീസല്‍ വില പിന്നീട് ഘട്ടംഘട്ടമായി ഉയര്‍ത്തുകയായിരുന്നു. 

Share
error: Content is protected !!