മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ

ദില്ലി: നോയിഡയിലെ മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൈകാലുകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.

സംഭവം നോയിഡയിലെ സെക്ടർ 142 ൽ മാലിന്യ കൂമ്പാരത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കെട്ടി ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 22നും-25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പൊലീസ് പറയുന്നു. കൊലപാതകമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അതേസമയം, യുവതിയെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.

Share
error: Content is protected !!