‘തെലങ്കാനയിലെ ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിനു പിന്നിൽ‍ സോണിയ ഗാന്ധിയുടെ ത്യാഗങ്ങൾ’: രേവന്ത് റെഡ്ഡി

ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ ക്രിസ്മസ് ആഘോഷിക്കാൻ വഴിയൊരുക്കിയത് സോണിയ ഗാന്ധിയാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയിൽ ബിജെപിക്ക് അമർഷം. സോണിയ ഗാന്ധിയുടെ ത്യാഗങ്ങൾ കൊണ്ടു മാത്രമാണു തെലങ്കാനയ്ക്ക് ക്രിസ്മസ് ആഘോഷിക്കാൻ കഴിയുന്നതെന്നായിരുന്നു രേവന്ത്  റെഡ്ഡി പറഞ്ഞത്. 

‘‘തെലങ്കാനയിൽ ഇന്ന് ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലെ പ്രധാന കാരണം സോണിയ ഗാന്ധിയുടെ ത്യാഗങ്ങളാണ്’’– ഹൈദരാബാദിലെ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിക്കിടെ രേവന്ത് റെഡ്ഡി പറഞ്ഞു. സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബർ 9 മായി ബന്ധപ്പെടുത്തി കോൺഗ്രസിനും തെലങ്കാനയ്ക്കും ഡിസംബർ ഒരു ‘അദ്ഭുത മാസം’ ആണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.  

അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
രേവന്ത് റെഡ്ഡിയുടെ പ്രതികരണങ്ങൾക്ക് എതിരെ രൂക്ഷ വിമർശനമാണു ബിജെപി നടത്തിയത്. അനാവശ്യ താരതമ്യങ്ങൾ നടത്തുകയാണെന്നും മതപരമായ ആഘോഷത്തെ മുഖ്യമന്ത്രി  രാഷ്ട്രീയവൽക്കരിച്ചെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. ‘‘സോണിയ ഗാന്ധി ഒരിക്കലും ഹൈന്ദവ വിശ്വാസങ്ങളിൽ താൽപ്പര്യം കാണിച്ചിട്ടില്ല. സോണിയ ഗാന്ധി പിന്തുടർന്നത് ക്രിസ്തുമതമാണ്. അധികാരം ഉണ്ടായിരുന്ന കാലത്ത് ജൻപഥിലെ വസതിയിൽ അവർ ക്രിസ്മസ് ആഘോഷിച്ചിരുന്നു, എന്നാൽ ദീപാവലി ആഘോഷിച്ചിരുന്നില്ലെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്’’– ബിജെപി വക്താവ് ആർ.പി. സിങ് പറഞ്ഞു.

Share
error: Content is protected !!