റിയാദ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി; അധികൃതര്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രവര്‍ത്തന തടസ്സങ്ങളെത്തുടര്‍ന്ന് പല വിമാനങ്ങളും വൈകി ഓടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി അധികൃതര്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസും പുതുക്കിയ സമയക്രമവും ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ വഴിയോ ഉറപ്പുവരുത്തുക. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാന്‍ കൃത്യമായ വിവരം ലഭിച്ച ശേഷം മാത്രം യാത്ര തിരിക്കുക.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടായ സാങ്കേതിക ബുദ്ധിമുട്ടുകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റിയാദിലേക്ക് തിരിച്ചുവിട്ടതും ഇന്ധനവിതരണ സംവിധാനത്തിലെ അടിയന്തര പരിപാലന പ്രവൃത്തികളും പ്രതിസന്ധിക്കു കാരണമായി.

‘യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സര്‍വീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിച്ചുവരികയാണ്.’ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാനും വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാനും എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Share
error: Content is protected !!