ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം; ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോണ്‍ പി തോമസ് ആണ് മരിച്ചത്.
കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സ് എമ്മും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കേരള കോണ്‍ഗ്രസ്സ് എം മണ്ഡലം പ്രസിഡന്റായ തന്റെ സഹോദരന്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതുകണ്ട് പിടിച്ചുമാറ്റാനെത്തിയതായിരുന്നു ജോണ്‍.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരുന്നയാളാണ് മരിച്ച ജോണ്‍ പി തോമസ്. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


