ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; അഞ്ചുപേർ അറസ്റ്റിൽ

ലണ്ടൻ: യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഹരിയാന സ്വദേശി വിജയ് കുമാർ ഷിയോറൻ ആണ് കൊല്ലപ്പെട്ടത്. 30വയസ്സായിരുന്നു വിജയ്ക്ക്. നവംബർ 25ന് പുലർച്ചെ നാലേകാലിന് യുകെയിലെ വോർസെസ്റ്റിലെ ബാർബോൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ പൊലീസ് കണ്ടെത്തിയത്.

അടിയന്തര സഹായങ്ങൾ നൽകാൻ ശ്രമിച്ചുവെങ്കിലും വിജയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.വോർസെസ്റ്ററിൽ നടന്ന ആക്രമണത്തിന് സാക്ഷികളായവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.

Share
error: Content is protected !!