വാടകമുറിയിൽ 21കാരിയുടെ മൃതദേഹം: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലിസ്

ബെംഗളൂരു: നഗരത്തിലെ ഒരു വാടകമുറിയിൽ നിന്നും 21കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആചാര്യ കോളേജിലെ അവസാന വർഷ ബി.ബി.എം. വിദ്യാർഥിനിയായ ദേവീശ്രീയെ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് ദേവീശ്രീ. സംഭവം കൊലപാതകമാണെന്നാണ് പൊലിസ് നി​ഗമനം. 

ഞായറാഴ്ച രാവിലെ പ്രേം വർധൻ എന്നയാൾക്കൊപ്പമാണ് ഇവർ മുറിയെടുത്തതെന്ന് പൊലിസ് പറയുന്നു. ഇയാൾ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ 9:30ഓടെ പ്രേംവർധനും പെൺകുട്ടിയും ചേർന്ന് മുറിയെടുത്തു. തുടർന്ന്, രാത്രി 8:30 വരെ ഇരുവരും മുറിയിൽ ഒരുമിച്ച് ചിലവഴിച്ചു. 8:30-ന് ശേഷം പ്രേംവർധൻ മുറി പുറത്തുനിന്ന് പൂട്ടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. രക്ഷപ്പെട്ട പ്രേം വർധനായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Share
error: Content is protected !!