സന്ദർശക വിസയിൽ കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ട് വരാൻ ആഗ്രഹിച്ചവർക്ക് തിരിച്ചടി; വിസ കാലാവധി രണ്ടുമാസമാക്കി കുറച്ചു

മുംബൈ: സൗദി ഫാമിലി വിസിറ്റ്ങ് വിസ കാലവധിയിൽ പുതിയ അപ്ഡേറ്റ്. കുടുംബങ്ങളെ സന്ദർശക വിസയിൽ കൊണ്ട് വരാൻ ആഗ്രഹിച്ചവർക്ക് തിരിച്ചടി നൽകുന്നതാണ് പുതിയ പരിഷ്‌കരണം. നിലവിൽ സിംഗിൾ എൻട്രിയിൽ ലഭിച്ചിരുന്ന മൂന്ന് മാസം കാലാവധി കുറച്ചതാണ് തിരിച്ചടിയായത്. ഇത് ഇപ്പോൾ 60 ദിവസം അഥവാ രണ്ട് മാസക്കാലമായാണ് കുറച്ചത്. ഇതോടെ, സഊദി സന്ദർശക വിസയിൽ ഇനി രണ്ട് മാസം മാത്രമാണ് ആദ്യ തവണ നിൽക്കാൻ സാധിക്കുക.

ഇന്ന് അഥവാ 24/11/2025 മുതൽ ഇഷ്യു ചെയ്‌ ഫാമിലി സന്ദർശക വിസയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ നിലയിൽ സഊദിയിൽ നിൽക്കാനുള്ള സമയം (Duration of stay) 90 ദിവസം എന്നാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇന്ന് മുതൽ ഇഷ്യു ചെയ്ത്‌ വിസകളിൽ 90 ന് പകരം 60 ദിവസം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ കാലാവധി പരിഷകരണം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

സാധാരണ ഹജ്ജിനോടാനുബന്ധിച്ച് പല പരിഷ്കരണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര നേരത്തെ തന്നെ ഏർപ്പെടുത്താറില്ല. അതിനാൽ തന്നെ ഇപ്പോൾ വരുത്തിയ പുതിയ പരിഷകരണം എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നത് വ്യക്തമല്ല. നിലവിൽ 3 മാസം കാലാവധി കഴിയുന്ന മുറക്ക് സിംഗിൾ എൻട്രി വിസ അബ്ഷിർ വഴി ഓൺലൈനിലൂടെ പുതുക്കാൻ സാധിക്കുന്നുണ്ട്.

Share
error: Content is protected !!