പണവും ലഹരിയും നൽകി ലൈംഗിക ദുരുപയോഗം: മുൻ അധ്യാപികയ്ക്ക് ശിക്ഷ വിധിച്ച് കോടതി

മിസോറി: വിദ്യാർഥികൾക്ക് പണവും മദ്യവും ലഹരിയും നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ അധ്യാപികയ്ക്ക് 10 വർഷം തടവ് ശിക്ഷ. മിസോറിയിലെ ഡിക്സൺ ആർ-വൺ സ്കൂൾ ഡിസ്ട്രിക്റ്റിലെ മുൻ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്ന 30 വയസ്സുകാരി കാരിസ്സ ജെയ്ൻ സ്മിത്തിനെയാണ് കോടതി ശിക്ഷ വിധിച്ചത്.

മിഡിൽ സ്കൂൾ വിദ്യാർഥികളെയാണ് കാരിസ്സ ലൈംഗികമായി ചൂഷണം ചെയ്തത്. ലൈംഗിക ബന്ധത്തിനായി വിദ്യാർഥികൾക്ക് 100 ഡോളറോ അതിൽ കൂടുതലോ പണമായിട്ടോ ‘കാഷ്ആപ്പ്’ വഴിയോ നൽകിയിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയത്. ലൈംഗിക ബന്ധത്തിന് പകരമായി വിദ്യാർഥികൾക്ക് മദ്യമോ കഞ്ചാവോ നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളെ പീ‍ഡിപ്പിച്ച് ഉൾപ്പെടെ പ്രതിക്കെതിരെ 19 കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

Share
error: Content is protected !!