സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ചിത്രങ്ങൾ മൊബൈലിൽ, നീലച്ചിത്ര റാക്കറ്റുമായി ബന്ധം?; യുവാവ് അറസ്റ്റിൽ

താനൂർ (മലപ്പുറം): സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയ യുവാവ് അറസ്റ്റിൽ. പരിയാപുരം എളാപ്പപ്പടി ആലുങ്ങൽ അബ്ദുൽ കാദറാണ് (41) താനൂർ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്ന് വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവള പരിസരത്ത് വച്ചാണ് അറസ്റ്റിലായത്.

അബ്ദുൽ കാദറുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും രഹസ്യമായി പകർത്തിയ നിരവധി അശ്ലീല വിഡിയോകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ശുചിമുറിയിൽ സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ അടക്കം ഉൾപ്പെട്ടിട്ടുണ്ട്. പ്രതി പകർത്തിയ ദൃശ്യങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും നീലച്ചിത്ര റാക്കറ്റുമായി ബന്ധമുണ്ടോയെന്നും അന്വേഷണം നടത്തും.

Share
error: Content is protected !!