ഭീകരരുടെ വനിതാ വിങിന്‍റെ ചുമതല; ഡോ. ഷഹീന്‍ ഷാഹീദ് ജയ്ഷെ മുഹമ്മദിന്‍റെ ആള്‍
ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗവില്‍ നിന്നുള്ള വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹീദ് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ളയാളെന്ന് കണ്ടെത്തല്‍. ഫരീദാബാദ് മൊഡ്യൂളിന്റെ ഭാഗമായ ഷഹീന്‍ ഷഹീദിന്റെ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് ഷഹീന്‍ അറസ്റ്റിലായത്.
പാക്ക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിന്‍റെ ചുമതല ഷഹീന്‍ ഷഹീദിനായിരുന്നു. ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്‍റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജമാഅത്ത് ഉൾ മൊമിനാത്തിന്‍റെ ഇന്ത്യൻ ചുമതലയാണ് ഷഹീൻ ഷാഹിദ് വഹിച്ചിരുന്നത്.
ലഖ്നൗവിലെ ലാല്‍ബാഗിലാണ് ഷഹീന്‍ താമസിക്കുന്നത്. അറസ്റ്റിനിടെ ഷഹീന്‍റെ കാറില്‍ നിന്നും തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയുടെ ഭാഗമായിരുന്ന ആളാണ് ഷഹീന്‍. ഫദീരാബാദില്‍ നിന്നും 2900 കിലോ ഗ്രാം സ്ഫോടക വസ്തുക്കളുമായി അറസ്റ്റിലായി ഡോക്ടര്‍ മുസൈബ് എന്നയാളുമായി ഷാഹിദിക്ക് അടുത്ത ബന്ധമുണ്ട്.
പുൽവാമ സ്വദേശിയായ മുസമ്മില്‍ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്ടറായിരുന്നു. ജെയ്‌ഷെ-ഇ-മുഹമ്മദിനെ പിന്തുണച്ച് ശ്രീനഗറിൽ പോസ്റ്ററുകൾ പതിച്ച കേസിലാണ് ജമ്മു കശ്മീർ പോലീസ് മുസമ്മിലിനെ അറസ്റ്റ് ചെയ്തത്.


