ദുബായിലെ പ്രമുഖ ഇന്ത്യൻ യുവ ട്രാവൽ ഇൻഫ്ലുവൻസർ അന്തരിച്ചു
ദുബായ്: ദുബായ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന പ്രമുഖ ഇന്ത്യൻ യുവ ട്രാവൽ ഇൻഫ്ലുവൻസറായ അനുനയ് സൂദ് അന്തരിച്ചു. അമേരിക്കയിലെ ലാസ് വേഗസിൽ യാത്രയ്ക്കിടെയായിരുന്നു അന്ത്യം. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ കുടുംബം പുറത്തുവിട്ട പ്രസ്താവനയിലാണ് ഈ ദുഃഖവാർത്ത സ്ഥിരീകരിച്ചത്.
അനുനയിന്റെ അപ്രതീക്ഷിത വിയോഗവാർത്ത സമൂഹമാധ്യമത്തിൽ വലിയ ഞെട്ടലുണ്ടാക്കി. ഒട്ടേറെ ആരാധകരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
തങ്ങളുടെ പ്രിയപ്പെട്ട അനുനയ് സൂദിന്റെ വിയോഗവാർത്ത പങ്കുവെക്കുന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് കുടുംബവും സുഹൃത്തുക്കളും പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ, അദ്ദേഹത്തിന്റെ വസതിക്ക് സമീപം ആരും കൂട്ടം കൂടരുതെന്നും വിനീതമായി അപേക്ഷിച്ചിട്ടുണ്ട്. ഈ മാസം നാലിനായിരുന്നു മരണം.എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.


