പിഎം ശ്രീയില്‍ സിപിഐക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍; കരാര്‍ മരവിപ്പിക്കാൻ നീക്കം, കേന്ദ്രത്തിന് കത്തയക്കും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ സിപിഐയുടെ ഉപാധിക്ക് മുന്നിൽ സിപിഎം വഴങ്ങുന്നുവെന്നു സൂചന. പദ്ധതിയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ടു കത്തു നൽകുമെന്നാണ് വിവരം. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കേന്ദ്രത്തിന് അയയ്ക്കാൻ ഉദ്ദേശിക്കുന്ന കത്തിന്റെ കരട് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി സിപിഐ നേതൃത്വത്തിനു കൈമാറി. ഈ കരട് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുകയാണ്.
.
രാവിലെ നടന്ന അടിയന്തര യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എൽഡിഎഫ് കൺവീനൽ ടി.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തിരുന്നു. പിഎം ശ്രീ നടപ്പാക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തിൽ ധാരണയായതെന്നാണ് വിവരം. പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തു നല്‍കണമെന്നാണ് സിപിഐ വച്ചിരുന്ന ഉപാധി.

അതേസമയം, സിപിഐ സംസ്ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. ഇന്നു വൈകിട്ടത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐയുെട 4 മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സമവായ നീക്കവുമായി സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗം ബുധനാഴ്ച മൂന്നരയിലേക്കു മാറ്റിയിരുന്നു. മന്ത്രിസഭാ യോഗത്തില്‍നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് സിപിഎമ്മിന്റേതെന്നാണ് വിലയിരുത്തൽ. ഇതിനോടു സിപിഐ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണായകം.
.
പദ്ധതി റദ്ദാക്കണമെന്ന കടുത്ത നിലപാടിലാണ് സിപിഐ ഉള്ളത്. വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നും പാർട്ടി കരുതുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഇന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുമായി സംസാരിച്ചിരുന്നു.