വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി, കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു

കൂത്തുപറമ്പ്: വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കണ്ണൂർ കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം.ഹരീന്ദ്രനാണ് (56) മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് മമ്പറം പഴയ പാലത്തിൽ നിന്ന് ഇദ്ദേഹം ചാടിയത്.

ഒരാൾ പാലത്തിൽ നിന്നു ചാടുന്നത് സമീപത്തുണ്ടായിരുന്നവർ കണ്ടിരുന്നു. ഇവർ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹരീന്ദ്രന്റെ കാർ പഴയ പാലത്തിനു സമീപം നിർത്തിയിട്ടിട്ടുണ്ട്. മൊബൈൽ ഫോൺ വാഹനത്തിലുണ്ട്. ചെരുപ്പ് പാലത്തിൽ അഴിച്ചു വെച്ചിരുന്നു. ഇന്നലെ അർധരാത്രിയിലാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. സംഭവത്തിൽ പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
error: Content is protected !!