സൗദിയിൽ മലയാളി പ്രവാസി താമസസ്ഥലത്ത് മരിച്ചു

ജിദ്ദ: മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. തുവ്വൂർ താണിക്കുത്ത് പറവട്ടി റഫീഖ് ഹാജിയാണ് മരിച്ചത്. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ശറഫിയയിൽ ജവാസാത്തിനടുത്തുളള താമസ സ്ഥലത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാണിജ്യ വ്യാപാര മേഖലയിൽ ശ്രദ്ദേയനായിരുന്നു ഇദ്ദേഹം. ജാമിഅ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ പുരഗോമിച്ച് വരുന്നതായി ജിദ്ദ കെ എം സി സി വെൽഫയർ വിംഗ് അറിയിച്ചു.

Share
error: Content is protected !!