കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തി; സംഭവം മഞ്ചേരിയില്‍

മഞ്ചേരി (മലപ്പുറം): എളങ്കൂര്‍ ചാരങ്കാവില്‍ കാടുവെട്ടു തെഴിലാളിയെ സുഹൃത്തിന്റെ കാടുവെട്ടു യന്ത്രം ഉപയോഗിച്ചു കഴുത്തറത്ത് കൊലപ്പെടുത്തി. പോരൂര്‍ ചാത്തങ്ങേട്ടുപ്പുറം നടുവില്‍പോല പ്രവീണ്‍(35) ആണ് മരിച്ചത്. പ്രതി കൂമന്തടി മൊയ്തീനെ(35) പോലീസ് അറസ്റ്റ് ചെയ്തു. (ചിത്രത്തിൽ കൊലപാതകം നടന്ന സ്ഥലം, കൊല്ലപ്പെട്ട പ്രവീണ്‍)
.
ഞായറാഴ്ച രാവിലെ 6.45-ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രവീണ്‍ ബൈക്കിലും സുഹൃത്തായ സുരേന്ദ്രന്‍ സ്‌കൂട്ടറിലുമായി വെട്ടിക്കാട്ടിരിയിലേക്ക് കാട് വെട്ടാന്‍ പോവുകയായിരുന്നു. ഈ സമയം പ്രതി ചാരങ്കാവ് അങ്ങാടിക്ക് സമീപം ഷെഡ്ഡില്‍ നില്‍ക്കുകയായിരുന്നു. സുരേന്ദ്രന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ പ്രതിയായ മൊയ്തീന്‍ ഇയാളുടെ അടുത്തെത്തി. തുടര്‍ന്ന് സമീപത്തെ കാട് വെട്ടാനായി യന്ത്രം ചോദിച്ചു. സ്‌കൂട്ടറില്‍നിന്ന് യന്ത്രം എടുത്തു. ഇതിനിടെ ബൈക്കില്‍ പ്രവീണും സ്ഥലത്തെത്തി. തുടര്‍ന്നാണ് മൊയ്തീന്‍ കാട് വെട്ടുന്ന യന്ത്രം പ്രവീണിന്റെ കഴുത്തില്‍വെച്ച് പ്രവര്‍ത്തിപ്പിച്ചത്.
.

കൊല്ലപ്പെട്ട പ്രവീണ്, പ്രതി മൊയ്തീൻകുട്ടി

.

മാരകമായി മുറിവേറ്റ പ്രവീണ്‍ ബൈക്കില്‍നിന്ന് പിറകിലേക്ക് മറിഞ്ഞുവീണു. പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മൊയ്തീനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒരുമിച്ച് ജോലിക്കു പോകുന്നവരാണ് ഇരുവരും. മൊയ്തീൻകുട്ടി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിനു വിവരം ലഭിച്ചു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Share
error: Content is protected !!