മിന്നൽ പ്രളയത്തിൽ വീട് മുങ്ങി, ഫാനിൽ തൂങ്ങിക്കിടന്ന് രക്ഷപെട്ട് കുട്ടി, ബഞ്ചിൽ കയറിനിന്ന് മാതാപിതാക്കളും
നെടുങ്കണ്ടം: ‘നീന്തിയാണ് വീടിന്റെ ഭാഗത്ത് എത്തിയത്. വാതിൽ കഷ്ടിച്ച് തുറന്നപ്പോൾ ബഞ്ചിന്റെ മുകളിലായി നിൽക്കുന്ന മാതാപിതാക്കളും ഫാനിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയും. അര അടി കൂടി വെള്ളം ഉയർന്നാൽ വീട് മുഴുവനായി മുങ്ങുന്ന സ്ഥിതി’– പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുണ്ടിയെരുമയിലെ വീട്ടിൽ അകപ്പെട്ടു പോയ പാട്ടത്തിൽ ബിബിയെയും കുടുംബത്തെയും സമീപവാസികൾ രക്ഷപ്പെടുത്തിയത് സാഹസികമായി. രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്ത മുല്ലശേരി വീട്ടിൽ ജിജി പറയുന്നു.
.
നെടുങ്കണ്ടം∙ ‘നീന്തിയാണ് വീടിന്റെ ഭാഗത്ത് എത്തിയത്. വാതിൽ കഷ്ടിച്ച് തുറന്നപ്പോൾ ബഞ്ചിന്റെ മുകളിലായി നിൽക്കുന്ന മാതാപിതാക്കളും ഫാനിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയും. അര അടി കൂടി വെള്ളം ഉയർന്നാൽ വീട് മുഴുവനായി മുങ്ങുന്ന സ്ഥിതി’– പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുണ്ടിയെരുമയിലെ വീട്ടിൽ അകപ്പെട്ടു പോയ പാട്ടത്തിൽ ബിബിയെയും കുടുംബത്തെയും സമീപവാസികൾ രക്ഷപ്പെടുത്തിയത് സാഹസികമായി. രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്ത മുല്ലശേരി വീട്ടിൽ ജിജി പറയുന്നു.
.
രക്ഷിതാക്കൾ ബെഞ്ചിന്റെ മുകളിലും കുട്ടി ഫാനിൽ തൂങ്ങി നിൽക്കുന്ന രീതിയിലുമാണ് കണ്ടത്. തുടർന്ന് ഞാനും ഒപ്പമുള്ളവരും നീന്തി അവിടെയെത്തി. മുറിയുടെ എയർഹോൾ ഭാഗം പൊളിച്ച് അകത്ത് കടന്നു. മൂവരെയും കയർ കെട്ടി വീടിനു പുറത്തെത്തിച്ച് ടെറസിലേക്ക് കയറ്റി. അപ്പോഴും വെള്ളം ഉയരുന്ന സാഹചര്യമായിരുന്നു പ്രദേശത്ത്. ടെറസിൽ നിന്ന് റോഡിലേക്ക് ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് പാലം നിർമിച്ചു. അതിലെ കുടുംബാംഗങ്ങളെ റോഡിലേക്കെത്തിച്ചാണ് രക്ഷപ്പെടുത്തിയത്’. പ്രദേശത്തെ വീടുകളിൽ കുടുങ്ങിയവരെ രാവിലെ മുതൽ സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. (മനോരമ)


