ജോലിക്കിടെ അപകടം; മൂന്ന് മാസം മുൻപ് വിവാഹം കഴിഞ്ഞെത്തിയ മലയാളി യുവാവ് സൗദിയിൽ മരിച്ചു

ഖഫ്ജി: സൗദി അറേബ്യയിലെ ഖഫ്ജിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശിയായ പള്ളിക്കത്തയിൽ വീട്ടിൽ എഡ് വിൻ ഗ്രേസിയസ് (27) ആണ് മരിച്ചത്.

ദമ്മാം ഖഫ്ജിയിലെ സഫാനിയ ഓഫ്‌ഷോർ റിഗ്ഗിൽ ജോലി ചെയ്യുന്നതിനിടെ കപ്പലിൽ വെച്ചാണ് എഡ് വിൻ അപകടത്തിൽപ്പെട്ടത്. അപകടത്തിൻ്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം സഫാനിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായാണ് വിവരം.

ഒരു വർഷം മുൻപാണ് എഡ് വിൻ ജോലി തേടി സൗദിയിലെത്തിയത്. മൂന്ന് മാസം മുൻപാണ് വിവാഹം കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കൾ അറിയിച്ചു.

 

 

Share
error: Content is protected !!