പാലക്കാട് 14-കാരൻ്റെ ആത്മഹത്യ; സ്കൂളിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധം, അധ്യാപികക്കെതിരെയും കുടുംബത്തിനെതിരെയും ആരോപണം

പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളില്‍ പ്രതിഷേധം. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനാണ് മരിച്ചത്. വിദ്യാര്‍ത്ഥിയെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബവും ഒരു വിഭാഗം വിദ്യാര്‍ഥികളും ആരോപിക്കുന്നത്. അധ്യാപികക്കെതിരെ നടപടി വേണമെന്നാണ് അവരുടെ ആവശ്യം.
.
എല്ലാദിവസവും അര്‍ജുനെ അധ്യാപിക എന്തെങ്കിലും കാര്യം പറഞ്ഞ് ശാസിക്കും. ഇന്‍സ്റ്റഗ്രാം മെസേജുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷം ജയിലില്‍ കിടത്തുമെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നതായി അര്‍ജുന്റെ കുടുംബവും സഹപാഠികളായ ചില വിദ്യാര്‍ഥികളും ആരോപിച്ചു. അതേസമയം അര്‍ജുനെ കേള്‍ക്കാന്‍ വീട്ടുകാരും നിന്നില്ലെന്ന് ചില വിദ്യാര്‍ഥികള്‍ ആരോപിച്ചു. അവരും അവനെ പിന്തുണച്ചില്ലെന്നും ചില വിദ്യാര്‍ഥികള്‍ പറഞ്ഞു.
.
കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ളത് പോലെ മാത്രമാണ് ശാസിച്ചതെന്നും മറ്റു ആരോപണങ്ങള്‍ തെറ്റാണെന്നും പ്രിന്‍സിപ്പലും സ്‌കൂള്‍ മാനേജ്‌മെന്റും വ്യക്തമാക്കി.

Share
error: Content is protected !!