സമ്മര്‍ദത്തിന് വഴങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്: കേരളത്തിൽ നിന്നുള്ള ഗൾഫ് സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു
ദുബായ്: കേരളത്തില്‍ നിന്നും ഗള്‍ഫിലേയ്ക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഭാഗികമായി പുനഃസ്ഥാപിച്ചു. തിരുവനന്തപുരം-ദുബായ് സര്‍വീസുകളാണ് പുനഃസ്ഥാപിച്ചത്. ഒക്ടോബര്‍ 28ന് സര്‍വീസുകള്‍ പുനഃരാരംഭിക്കും. അതേസമയം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫിലേയ്ക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിച്ചിട്ടില്ല.
.
തിരക്ക് കുറഞ്ഞ സീസണ്‍ പരിഗണിച്ച് കേരളത്തില്‍ നിന്നും ഗള്‍ഫിലേയ്ക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും അബുദാബി, മസ്‌കറ്റ്, ദോഹ, മനാമ സര്‍വീസുകളും കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫിലേയ്ക്കുള്ള സര്‍വീസുകളും പുനഃസ്ഥാപിച്ചിട്ടില്ല.


