ഗസ്സയില്‍ ബന്ദി മോചനം ആരംഭിച്ചു; ഹമാസ് ആദ്യം കൈമാറിയത് ഏഴുപേരെ, പകരമായി ഇസ്രയേൽ 250 ഫലസ്തീനികളെ ഇന്ന് മോചിപ്പിക്കും, ഇരുഭാഗത്തും വൻ സ്വീകരണപരിപാടികൾ – വിഡിയോ

ടെൽ അവീവ്∙ ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്. ഖാൻ യൂനിസ്, നെറ്റ്സരീം എന്നിവിടങ്ങളിൽ വച്ച് റെ‍ഡ് ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറുന്നത്. മോചിതരായവരെ റെഡ് ക്രോസ് ഉടൻ ഇസ്രയേൽ സൈന്യത്തിന് കൈമാറും. അതേസമയം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകിയേക്കും. മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കൾ ടെൽ അവീവിൽ എത്തിയിട്ടുണ്ട്.
.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെടുന്ന 20 ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടു. ബാർ എബ്രഹാം കുപ്പർഷൈൻ, എവ്യാതർ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കൽഫോൺ, അവിനാറ്റൻ ഓർ, എൽക്കാന ബോബോട്ട്, മാക്സിം ഹെർക്കിൻ, നിമ്രോഡ് കോഹൻ, മതാൻ ആംഗ്രെസ്റ്റ്, മതാൻ സാൻഗൗക്കർ, ഈറ്റൻ ഹോൺ, ഈറ്റൻ എബ്രഹാം മോർ, ഗാലി ബെർമൻ, സിവ് ബെർമൻ, ഒമ്രി മിറാൻ, അലോൺ ഒഹെൽ, ഗൈ ഗിൽബോവ-ദലാൽ, റോം ബ്രാസ്ലാവ്‌സ്‌കി, ഏരിയൽ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് മോചിതരാകുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
.
ഇസ്രയേലി ബന്ദികളെ കൈമാറിയതോടെ ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെയും ഉടൻ കൈമാറും. വെടിനിർത്തൽ കരാറിന്റെ ഭാഗമായി 2,000 ഫലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ മോചിപ്പിക്കുക. 2023 ഒക്ടോബർ 7-ന് ഹമാസ് അതിർത്തി കയറി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേൽ പൗരൻമാരെ ബന്ദികളാക്കിയത്. തുടർന്ന് 737 ദിവസങ്ങൾ നീണ്ട തടവറ വാസത്തിന് ശേഷമാണ് ബന്ദിമോചനം സാധ്യമായത്. ട്രംപിന് പുറമെ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ബന്ദിമോചനത്തിന് മധ്യസ്ഥത വഹിച്ചിരുന്നു.
.
ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും തയ്യാറായിട്ടുണ്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ബന്ദികളെ സ്വീകരിക്കുന്നതിനായി ഇസ്രയേലില്‍ വന്‍ജനാവലി ഒത്തുകൂടിയിട്ടുണ്ട്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഗസ്സക്കാരുള്‍പ്പടെ രണ്ടായിരത്തോളം ഫലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കും. ഗസ്സയിലും വൻ സ്വീകരണ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
.

.

റെഡ് ക്രോസിന് ഏഴ് ബന്ദികളെ കൈമാറി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ഇസ്രായേലും അവരുടെ ഭാഗം നിറവേറ്റുന്നിടത്തോളം കാലം വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ഹമാസ് പ്രസ്താവനയിറക്കി.’

‘എത്തിച്ചേര്‍ന്ന ഈ കരാര്‍ ഞങ്ങളുടെ ജനതയുടെ ഉറച്ച നിലപാടിന്റെയും പ്രതിരോധത്തിന്റെയും ഫലമാണ്, മാസങ്ങള്‍ക്കുമുന്‍പേ അധിനിവേശ ശക്തികള്‍ക്ക് അവരുടെ ബന്ദികളില്‍ ഭൂരിഭാഗത്തെയും ജീവനോടെ തിരികെ ലഭിക്കാമായിരുന്നു, എന്നാല്‍ അവര്‍ കാലതാമസം വരുത്തുന്നത് തുടര്‍ന്നു’ ഹമാസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇതിനിടെ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്. ഇസ്രായേലിലേക്കുള്ള സന്ദര്‍ശനത്തിനായി എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രസിഡന്റ് ട്രംപ് ഗാസയില്‍ നിന്ന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നത് തത്സമയം കാണുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു. വിമാനത്തില്‍നിന്ന് പകര്‍ത്തിയ ചിത്രവും അവര്‍ പങ്കുവെച്ചു.

 

Share
error: Content is protected !!