നാട്ടിൽ നിന്നും അവധികഴിഞ്ഞെത്തിയ മലയാളി യുവാവ് സൗദിയിൽ നിര്യാതനായി

ജിദ്ദ: കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിച്ച ശേഷം നാട്ടിൽിന്നും സൗദി അറേബ്യയിലേക്ക് തിരികെയെത്തിയ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ, ഏലംകുളം കുന്നക്കാവ് സ്വദേശിയായ ചെമ്മാട്ടപ്പടിയിൽ മാണിക്കൻതൊടി മുഹമ്മദലി മൻസൂർ (29) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഒരാഴ്ച മുൻപ് മാത്രമാണ് മൻസൂർ അവധിക്ക് ശേഷം നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. ജിദ്ദയിലെത്തിയ ഉടൻ ന്യൂമോണിയയുടെ ലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 5 വർഷമായി പ്രവാസിയായിരുന്ന മൻസൂർ, ജിദ്ദയിലെ ഹയ്യ അൽ നസീമിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു.

പരേതനായ അബ്‌ദുൽ അലി, ആസ്യ പൊട്ടക്കുളത്തിൽ എന്നിവരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. മക്കരപ്പറമ്പ്, ചോലയിൽ മഠത്തിൽ ഷഹന ഷെറിൻ ആണ് ഭാര്യ. രണ്ട് വയസ്സുള്ള ഫാത്തിമ ഷെൻസ ഇമാൻ ആണ് ഏക മകൾ. കുടുംബം നാട്ടിലാണ്.

Share
error: Content is protected !!